വരാനിരിക്കുന്ന Land Rover EVകൾക്ക് ഉണ്ടാവുക ചെറി എക്സീഡിൻറെ പ്ലാറ്റ്ഫോം!

ചൈനയിലെ പ്രധാന ഇലക്ട്രിക്ക് വാഹന ബ്രാൻഡുകളിൽ ഒന്നാണ് ചെറി

ഇലക്ട്രിക്ക് വാഹനനിരയെ അവതരിപ്പിക്കുമെന്ന് കാര്യം ലാൻഡ് റോവർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ടെസ്റ്റിംഗ് നടത്തുന്ന ലാൻഡ് റോവർ ഇവികളുടെ സ്പൈ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ EVകളുടെ മെക്കാനിക്കൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് JLR.

ചൈനീസ് ബ്രാൻഡായ ചെറിയുടെ എക്സീഡ് ലൈനപ്പിൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാവും ലാൻഡ് റോവർ ഇവികൾക്കും ഉണ്ടാവുക. ചെറി-JLR സഖ്യം വർഷങ്ങളായി ചൈനയിൽ നിലനിൽക്കുന്നുണ്ട്. 2012ൽ ആരംഭിച്ച പാർട്ട്നർഷിപ്പ് പ്രകാരം 2014 മുതൽ JLR വാഹനങ്ങൾ ചൈനീസ് വിപണിക്കായി നിർമ്മിക്കപ്പെടുന്നത് ചെറിയുടെ പ്ലാൻ്റിലാണ്.

ചെറിയുടെ കീഴിലുള്ള ബ്രാൻഡാണ് എക്സീഡ്. ഇവർ തങ്ങളുടെ ഭാവി ഇലക്ട്രിക്ക് വാഹനങ്ങൾക്കായി വികസിപ്പിച്ച 2 പ്ലാറ്റ്ഫോമുകളാവും (M3X, E0X) ലാൻഡ് റോവർ തങ്ങളുടെ മോഡലുകൾക്കായും ഉപയോഗിക്കുക.

റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി മോഡലുകളുടെ ഇലക്ട്രിക്ക് പതിപ്പുകളിൽ ഈ പ്ലാറ്റ്ഫോമുകൾ ഉണ്ടാവും. T2X എന്നുകൂടി വിളിപ്പേരുള്ള M3X ഒരു ഡെഡിക്കേറ്റഡ് ഇവി പ്ലാറ്റ്ഫോമല്ല. ICE, PHEV വാഹനങ്ങളും ഇതിൽ നിർമ്മിക്കാനാവും.

നിലവിൽ എക്സീഡ് RX PHEV, ചെറി ഫുൾവിൻ ടി9 എന്നീ വാഹനങ്ങളാണ് ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത്. ഫ്ലെക്സിബിലിറ്റിക്ക് പേരുകേട്ടതാണ് ഇവ.

ചെറി ഹ്വാവെയുമായി ചേർന്നു വികസിപ്പിച്ച പ്ലാറ്റ്ഫോമാണ് E0X. ഇലക്ട്രിക്ക് വാഹനങ്ങൾക്കും ERV കൾക്കും ഒരുപോലെ ഇണങ്ങുന്ന പ്ലാറ്റ്ഫോമാണിത്. Exlantix ES, Exlantix ET, Luxeed S7, and Luxeed R7 എന്നീ മോഡലുകളിൽ ആണ് നിലവിൽ E0X ഉള്ളത്.

ഇലക്ട്രിക്ക് വാഹന ഭാഗങ്ങളും പവർട്രെയിനും ചൈനീസ് കമ്പനികളിൽ നിന്നും വാങ്ങുന്നത് ഇപ്പോൾ വാഹനലോകത്ത് ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് കമ്പനികളാണ് നിലവിൽ ഏറ്റവും നൂതനമായ ഇവി ടെക്ക് വികസിപ്പിക്കുന്നത് എന്നതാണ് ഇതിൻ്റെ കാരണങ്ങളിൽ പ്രധാനം. XPeng പ്ലാറ്റ്ഫോം വാങ്ങിയ ഫോക്സ്വാഗണും, SAIC പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഔഡിയും ഗീലിയിൽ നിന്നും പവർട്രെയിൻ ഭാഗങ്ങൾ സോഴ്സ് ചെയ്യുന്ന വോൾവൊ, ലോട്ടസ് എന്നിവയും Twingoയിൽ ചൈനീസ് ടെക്നോളജി ഉപയോഗിക്കാൻ ഒരുങ്ങുന്ന റെനോയും ഉദാഹരണങ്ങളാണ്.

Summary: Upcoming Land Rover EVs will use Chery Exeed platforms.