വരും മാസങ്ങളിൽ പുറത്തിറങ്ങുമെന്ന് കരുതുന്ന 4 ടാറ്റ വാഹനങ്ങൾ…
ടാറ്റ മോട്ടോഴ്സിന് തിരക്കേറിയ വർഷമാണ് 2024. അനേകം വാഹനങ്ങളാണ് ഇക്കൊല്ലം പുറത്തിറങ്ങാൻ ഇരിക്കുന്നത്. ICE, CNG മോഡലുകൾ മുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.
ഇക്കൊല്ലത്തെ ലോഞ്ചുകൾ തുടങ്ങി വെച്ചത് പഞ്ച് ഇവിയാണ്. ജനുവരി 17ന് ആയിരുന്നു ഇലക്ട്രിക്ക് പഞ്ച് എത്തിയത്. മാസങ്ങൾക്ക് ഇപ്പുറം, ജൂണിൽ ആൾട്രോസ് റേസർ പെർഫോമൻസ് ഹാച്ച്ബാക്കും എത്തി. വരുംനാളുകളിൽ എന്തൊക്കെ പ്രതീക്ഷിക്കണം? നോക്കാം…
ഇന്ത്യയിൽ വരാനിരിക്കുന്ന ടാറ്റ കാറുകൾ

Tata Curvv EV
ടാറ്റയുടെ ആദ്യ കൂപ്പെ SUVയായ കർവ്വ് ഇക്കൊല്ലം എത്തും. ഇവി, ഐസ് വേർഷനുകളുള്ള കർവ്വിന്റെ ഇലക്ട്രിക്ക് പതിപ്പ് ആവും ആദ്യം എത്തുക. ടാറ്റ ലൈനപ്പിൽ നെക്സൺ ഇവിക്കും ഹാരിയർ ഇവിക്കും ഇടയിൽ ആവും കർവ്വിനു സ്ഥാനം. 500 കിലോമീറ്ററിനടുത്ത് റേഞ്ച് പ്രതീക്ഷിക്കുന്നുണ്ട്.
ആഗസ്ത് ഏഴാം തിയതി ആവും കർവ്വിന്റെ മാർക്കറ്റ് ലോഞ്ച്. ജൂലൈ 19ന് പ്രൊഡക്ഷൻ മോഡൽ അനാവരണം ചെയ്യും.

Tata Curvv ICE
കാർവ്വിന്റെ ഐസ് വേർഷൻ എത്തുക ഇവിയ്ക്ക് ശേഷം ആവും. നെക്സണിന്റെ എൻജിൻ, ഗിയർബോക്സ് ഓപ്ഷനുകളാവും കാർവ്വിനും ഉണ്ടാവുക. 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ഡീസൽ എന്നിവയ്ക്കു സാധ്യത. റെനോ ബസാൾട് ആവും കർവ്വിന്റെ പ്രധാന എതിരാളി. വലിയ ഡിജിറ്റൽ ഡിസ്പ്ലെകൾ, ADAS എന്നീ ഫീച്ചറുകൾ പ്രതീക്ഷിക്കാം.

ടാറ്റ ഹാരിയർ EV
2023 ഓട്ടോ എക്സ്പോയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഹാരിയർ ഇവി കൺസപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ ഈ വർഷം അവസാനം എത്തും. സാധാരണ ഹാരിയറിൽ നിന്നും അനേകം ഡിസൈൻ മാറ്റങ്ങൾ ഉണ്ടാവും. ഇവി ഗ്രിൽ, പുതുക്കിയ ലൈറ്റുകൾ എന്നിവയാണ് പ്രധാനം. ‘Arcade.ev’ കണക്ടഡ് കാർ സ്യൂട്ടും ഉണ്ടാവും. 500 കിലോമീറ്ററോളം റേഞ്ച് തരുന്ന, AWD യോടുകൂടിയ ഇലക്ട്രിക്ക് പവർട്രെയിനാവും വരിക.
ALSO READ: Tata Harrier EV യിൽ AWD വന്നേക്കും, പിൻ മോട്ടോർ കാണിക്കുന്ന സ്പൈ-ഷോട്ടുകൾ പുറത്ത്!
ടാറ്റ പഞ്ച് ഫേസ്ലിഫ്ട്
ടാറ്റായുടെ മൈക്രോ എസ്യുവി ആയ പഞ്ചിന്റെ ഫേസ്ലിഫ്റ്റ് വരുന്നു. പഞ്ച് ഇവയിൽ കണ്ടതുപോലെയുള്ള ഡിസൈൻ അപ്ഡേറ്റുകൾ പ്രതീക്ഷിക്കാം. ഉൾഭാഗത്തും ഫീച്ചർ ലിസ്റ്റിലും മാറ്റങ്ങൾ ഉണ്ടാവും. പവർട്രെയിൻ മാറ്റങ്ങൾക്കുള്ള സാധ്യത കുറവാണ്.
Summary: Upcoming Tata cars in India – ICE and EV