ICE മോഡലുകളെ പോലെ സീറ്റിംഗ് ലേയൗട്ടിലാവും ഇലക്ട്രിക്ക് ഹാരിയറും സഫാരിയും വേറിട്ടു നിൽക്കുക
ഹാരിയറിനും സഫാരിക്കും ഇലക്ട്രിക്ക് പതിപ്പുകൾ വരുന്നു എന്ന് കേട്ടപ്പോൾ മുതൽ ഇവയുടെ ഓരൊ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഹാരിയർ ഇവിയുടെ പുത്തൻ സ്പൈ ഷോട്ടുകൾ പുറത്തുവന്നിരിക്കുന്നു. ഇതിലൊന്നിൽ വാഹനത്തിന്റെ പിൻ ആക്സിലിലെ മോട്ടോറും കാണാം!
അതെ! സഫാരിക്ക് മാത്രമല്ല, ഹാരിയർ EV യ്ക്കും ഓൾ വീൽ ഡ്രൈവ് വന്നേക്കും! ഇതോടെ സിയേറ അടക്കം 3 ടാറ്റ ഇലക്ട്രിക്ക് വാഹനങ്ങളിലാണ് AWD പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്ക് ഹാരിയറിന്റെ Acti.ev പ്ലാറ്റ്ഫോം FWD, RWD, AWD ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യും. അതിനാൽ ഒരുപക്ഷേ റിയർ വീൽ ഡ്രൈവ് സിംഗിൾ മോട്ടോർ സെറ്റപ്പും ആവാം ടെസ്റ്റ് വാഹനത്തിൽ ഉണ്ടായിരുന്നിരിക്കുക.
ALSO READ: വരും മാസങ്ങളിൽ പുറത്തിറങ്ങുന്ന ടാറ്റ കാറുകൾ [Upcoming Tata cars in India]
ടാറ്റ ഹാരിയർ ഇവി- നമുക്കറിയുന്നത്:
ICE വേർഷനിൽ നിന്നും ചെറിയ ഡിസൈൻ മാറ്റങ്ങൾ മാത്രമാവും ഹാരിയർ ഇവിയ്ക്ക് ഉണ്ടാവുക. പുതിയ ഇവി ഗ്രിൽ, ലൈറ്റുകൾ, ബമ്പറുകൾ, വീലുകൾ എന്നിവ പ്രതീക്ഷിക്കുന്നു.
ALSO READ: സുരക്ഷയിൽ വിട്ടുവീഴ്ച ഇല്ല, ഭാരത് NCAPന്റെ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടി Tata Nexon EV
2024 ഹാരിയറിൽ കണ്ട ഫീച്ചറുകൾ തന്നെയാണ് ഇവിയിലും പ്രതീക്ഷിക്കുന്നത്. സമാനമായ ക്യാബിൻ ഡിസൈനും വന്നേക്കാം. 12.3 ഇഞ്ച് ടച്ച്സ്ക്രീൻ, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കണ്ട്റോൾ എന്നിവയൊക്കെ ഉണ്ടാവും. ADAS ഉം പ്രതീക്ഷിക്കാം.
പവർട്രെയിനിന്റെ വിശദാംശങ്ങൾ അറിയില്ലെങ്കിലും 500 കിലോമീറ്റർ വരെ റേഞ്ച് ഉണ്ടാവും. സഫാരി ഇവിയിലും ഇതേ പവർട്രെയിൻ ആവും ഉണ്ടാവുക എന്നും ഇരു വാഹനങ്ങളും തമ്മിൽ സീറ്റിംഗ് ലേയൗട്ടിൽ മാത്രമാവാം മാറ്റമെന്നും കേൾക്കുന്നു. 2025ൽ വില്പന ആരംഭിക്കുമെന്ന് കരുതുന്ന ഹാരിയർ EVയുടെ പ്രധാന എതിരാളി മഹീന്ദ്ര XUV e8 ആവും.
Summary: Upcoming Tata Harrier EV could get AWD, spotted testing showing its rear electric motor.